കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ ഒരാള്‍ കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 35 കാരനായ പാലക്കാട് സ്വദേശിക്കാണ് രോഗം ഭേദമായത്.
മേയ് 12 ന് ദമാമില്‍നിന്ന് നെടുമ്പാശേരി വിമാനത്തില്‍ എത്തിയതായിരുന്നു ഇദേഹം. അതേസമയം ജില്ലയില്‍ ഇന്നലെ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഞായറാഴ്ച്ച നാല് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളവര്‍ 12 പേരായി.
11 പേര് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സയിലുള്ളത്. മേയ് 19ന് റിയാദില്‍നിന്ന് കരിപ്പൂര്‍ വിമാനത്തിലെത്തിയ എറണാകുളം സ്വദേശികളായ 29 വയസുള്ള ഗര്‍ഭിണിക്കും ഇവരുടെ 34 വയസുള്ള ഭര്‍ത്താവിനും
മേയ് ഏഴിന് അബുദാബിയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ 44 വയസുള്ള എറണാകുളം സ്വദേശിക്കും മേയ് 19ന് കുവൈത്തില്‍നിന്ന് കണ്ണൂര്‍ വിമാനത്തില്‍ എത്തിയ 41 വയസുള്ള എറണാകുളം സ്വദേശിക്കുമാണ് ഞായറാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചത്. എല്ലാവരും ജില്ലയിലെ വീടുകളില്‍ നിരീക്ഷണത്തിലായിരുന്നു.