കോട്ടയം: മഹാരാഷ്്ട്രയിൽ നിന്നു കോട്ടയത്ത് എത്തിയ ഡോക്്ടർ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ ഗാന്ധിനഗർ പോലീസ് ആരോഗ്യവകുപ്പും ചേർന്നു ക്വാറന്റൈനിലാക്കി.
ഇന്നു രാവിലെയാണ് മഹാരാഷ്ട്രയിൽ നിന്നും രണ്ടു പുരുഷൻമാരും കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ഏഴംഗ സംഘം കോട്ടയം സംക്രാന്തിയിൽ എത്തിയത്.
മഹാരാഷ്്ട്രയിൽ ജോലി ചെയ്യുന്ന ഡോക്ടറെയും ഭാര്യയെയും മക്കളെയും വീട്ടിലെത്തിക്കുന്നതിനു വേണ്ടിയാണ് സംഘം മഹാരാഷ്്ട്രയിൽ നിന്നും സ്കോർപിയോയിൽ കോട്ടയത്ത് എത്തിയത്.
ഇവരെ വീട്ടിലിറക്കിയശേഷം തിരികെ മടങ്ങുന്പോഴാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം ആരോഗ്യവകുപ്പിലും ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും അറിയിച്ചു. തുടർന്നു പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി ഏഴു പേരെയും ക്വറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.