ഗാന്ധിനഗർ: കോവിഡ് 19 ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയുൾപ്പെടെ 11പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ. തൊണ്ട വേദനയെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്പതിനാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
തുടർന്നു ആരോഗ്യനില മോശമാകുകയും മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അതേ സമയം വ്യാഴാഴ്ച രോഗബാധിതരായി എത്തിയ കോട്ടയം സ്വദേശിനിയായ 78 കാരി, ചങ്ങനാശേരി സ്വദേശിയായ 42 കാരൻ, നീണ്ടൂർ കാരനായ 31കാരൻ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇവരുടെ സ്രവ സാംപിൾ ഇന്നലെ ശേഖരിച്ചു. കോതനല്ലൂരിൽ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും ഇവരിൽ നിന്ന് ശേഖരിച്ച സ്രവ സാംപിൾ പരിശോധന ഫലം ലഭിച്ചപ്പോൾ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൂന്നു പേരേയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അതിരന്പുഴ സ്വദേശിയുടെ മെഡിക്കൽ കോളജിൽ എത്തിയശേഷം എടുത്ത സാം പിളിന്റെ പരിശോധന ഫലവും ലഭിച്ചിട്ടില്ല. ഇന്നലെ വിദേശത്ത് നിന്നും എത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇവരുടെ സ്രവ സാംപിളുകളും അടുത്ത ദിവസങ്ങളിൽ ശേഖരിക്കുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവർ 11പേരാണ്. കഴിഞ്ഞ 11ന് ദുബായിൽ നിന്നെത്തി ഹോം ക്വാറന്ൈറിനിൽ കഴിഞ്ഞിരുന്ന പായിപ്പാട് നാലുകോടി സ്വദേശിക്കും(30), 17ന് അബുദാബിയിൽനിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്ൈറിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വൈക്കം ഇരുന്പൂഴിക്കര സ്വദേശിക്കു(37)മാണ് രോഗം സ്ഥിരീകരിച്ചത്.
പ്രായമായ ദന്പതികളും ഒരു കുട്ടിയും ഉൾപ്പെടെ മൂന്നു ബന്ധുക്കൾക്കൊപ്പം എത്തിയതിനാലാണ് നാലുകോടി സ്വദേശിക്ക് ഹോം ക്വാറന്റയിനിൽ കഴിയാൻ അനുമതി നൽകിയത്. ബന്ധുക്കൾ മൂന്നുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ക്വാറന്റയിൻ കാലാവധി ഇന്ന് പൂർത്തിയാകാനിരിക്കെയാണ് യുവാവിന് രോഗം കണ്ടെത്തിയത്.
ഇതേ വിമാനത്തിലെത്തിയ മറ്റു രണ്ടു പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. അബുദാബിയിൽനിന്നുള്ള വിമാനത്തിൽ ഇരുന്പൂഴിക്കര സ്വദേശിക്കൊപ്പമെത്തിയ നാലു സുഹൃത്തുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതേ വിമാനത്തിൽ വന്ന മൂന്നു പേർക്ക് മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചിരുന്നു.