കോഴിക്കോട്: ലോക്ക്ഡൗണിനിടെ യുവതി കാമുകനായ 22 കാരനൊപ്പം ഒളിച്ചോടി. നല്ലളം സ്വദേശിയായ 35 വയസുള്ള യുവതിയാണ് ഒളിച്ചോടിയത്.
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ നല്ലളം പോലീസില്‍ പരാതി നല്കി. യുവതി താമസിക്കുന്ന ഫ്ളാറ്റിന് സമീപത്തുള്ള യുവാവുമൊത്താണ് ഒളിച്ചോടിയത്.
നേരത്തെ തന്നെ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയും ഒളിച്ചോടുകയുമായിരുന്നു. യുവതിയ്ക്ക് കാമുകന്റെ പ്രായമുള്ള മകനുണ്ട്. ഭര്‍ത്താവുമായി നേരത്തെ പിരിഞ്ഞതാണ്.
യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നല്ലളം പോലീസ് കേസെടുത്തിരുന്നു. അതിനിടെ യുവാവും യുവതിയും മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
ഇവരോട് നല്ല്ളം സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്ന് പോലീസ് അറിയിച്ചു.
കോവിഡ് ഭീഷണി കണക്കിലെടുത്ത് ഇത്തരം കേസുകളുടെ അന്വേഷണം പോലീസ് നിർത്തിവച്ചത് കമിതാക്കൾക്ക് തുണയായി.