കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗ ബാ​ധി​ച്ച​രു​ടെ എ​ണ്ണം ആയിരം കടന്നു; നിരീക്ഷണത്തിൽ 1,07,832 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 40 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1004 ആ​യി. പ​ത്തു പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 28 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ന്പ​തു പേ​ർ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​വ​രാ​ണ്. മൂ​ന്നു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

കാ​സ​ർ​ഗോ​ഡ്- 10, പാ​ല​ക്കാ​ട്ട് – എ​ട്ട്, ആ​ല​പ്പു​ഴ-​ഏ​ഴ്, കൊ​ല്ലം- നാ​ല്, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്- മൂ​ന്നു വീ​തം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം- ര​ണ്ടു വീ​തം, ക​ണ്ണൂ​ർ- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു രോ​ഗ​ബാ​ധി​ത​ർ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രി​ൽ 16 പേ​ർ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നാ​ണ്.

മ​ല​പ്പു​റ​ത്ത് ആ​റും കാ​സ​ർ​ഗോ​ഡ് ര​ണ്ടും ആ​ല​പ്പു​ഴ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും വീ​ത​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. നി​ല​വി​ൽ 445 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 1,07,832 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ൽ 892 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 58,866 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ച്ചു. ഇ​തി​ൽ 56,558 പേ​രും നെ​ഗ​റ്റീ​വ് ആ​യി.

Related posts

Leave a Comment