റോഡ് അരികിൽ മാലിന്യം തള്ളാനെത്തിയ വാ​ഹ​ന​വും ഉ​ട​മ​യെ​യും പി​ടി​കൂ​ടി; റോഡിൽ തള്ളിയ മാലിന്യം തിരികെ വാരിപ്പിച്ച് നാ​ട്ടു​കാ​ർ


മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ഓ​മ്നി വാ​നി​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​ന​വും ഉ​ട​മ​യെ​യും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. പി​ന്നീ​ട് വാ​ഹ​ന ഉ​ട​മ​യെ​ക്കൊ​ണ്ട് റോ​ഡി​ലെ മു​ഴു​വ​ൻ മാ​ലി​ന്യ​വും നീ​ക്കം ചെ​യ്യി​പ്പി​ച്ചു.

കീ​ച്ചേ​രി​പ്പ​ടി ഇ​ര​മ​ല്ലൂ​ർ റോ​ഡി​ലെ നി​ര​പ്പ് എ​ഫ്സി കോ​ണ്‍​വ​ന്‍റി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10 നാ​ണ് സം​ഭ​വം. ഈ​സ്റ്റ് പാ​യി​പ്ര സ്വ​ദേ​ശി ഒ​മ്നി വാ​നി​ൽ നി​റ​ച്ചു​കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം റോ​ഡി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കീ​ച്ചേ​രി​പ്പ​ടി-​നി​ര​പ്പ് റോ​ഡി​ലെ എ​ഫ്സി കോ​ണ്‍​വ​ന്‍റി​ന് സ​മീ​പം റോ​ഡി​ൽ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദൂ​രെസ്ഥ​ല​ങ്ങ​ളി​ൽനി​ന്നു​പോ​ലും മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് നി​ക്ഷേ​പി​ക്ക​ൽ പ​തി​വാ​ണ്.

അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും മ​ത്സ്യ​ക്ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, കാ​റ്റ​റിം​ഗ് സ​ർ​വീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കൂ​ടു​ത​ലാ​യി നി​ക്ഷേ​പി​ക്കു​ന്ന​ത്.

ചി​ക്ക​ൻ ഗു​നി​യ, ഡെ​ങ്കി​പ്പ​നി എ​ന്നി​വ പ്ര​ദേ​ശ​ത്ത് പ​ട​ർ​ന്നു​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പൊ​റു​മു​ട്ടി​യ നാ​ട്ടു​കാ​ർ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടാ​നാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ പാ​യി​പ്ര​യി​ൽ​നി​ന്നു ഒ​മ്നി വാ​നി​ൽ മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വാ​ഹ​ന ഉ​ട​മ​യെ​ക്കൊ​ണ്ടുത​ന്നെ അ​ര​കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള മു​ഴു​വ​ൻ മാ​ലി​ന്യ​വും ജെ​സി​ബി​യും ടി​പ്പ​റു​മു​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment