ഊ​ണെ​ത്തും… സൈ​ക്കി​ളി​ൽ… ഗുണമേന്മയും രു​ചി​യും വിലക്കുറവുമായി തൃശൂരിലെ സൈ​ക്കി​ളൂ​ണ്


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ:  സൈ​ക്കി​ളി​ൽ ഒ​രു ഹോ​ട്ട​ൽ തൃ​ശൂ​ർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും ഉ​ച്ച നേ​ര​ത്ത് ഈ ​സൈ​ക്കി​ളെ​ത്തും. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണു സൈ​ക്കി​ളി​ൽ ഊ​ണു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. സൈ​ക്കി​ളി​ൽ ഉൗ​ണു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞാ​ലു​ട​ൻ വി​സി​ൽ ശ​ബ്ദം മു​ഴ​ക്കി അ​ന്ന​മെ​ത്തി​യ വി​വ​രം അ​വി​ടെ​യു​ള്ള​വ​രെ അ​റി​യി​ക്കും.

ചെ​റു​പ്പ​ത്തി​ലേ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ​ത്തി ക​പ്പ​ല​ണ്ടി​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ് ഇ​ത്. ഗു​ണ​മേ​ന്മ​യു​ള്ള​തും വി​ല​കു​റ​വു​മാ​ണു സൈ​ക്കി​ളൂ​ണി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്നു ക​ഴി​ച്ച​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ക​ട​യി​ലോ വീ​ട്ടി​ലോ ഉ​ച്ച​യ്ക്കു പോ​യി ഊ​ണു​ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​ണു ഈ ​സൈ​ക്കി​ളൂ​ണ്.

ഊ​ണി​ന്‍റെ വി​ല​യും ത​ന്‍റെ മൊ​ബൈ​ൽ ന​ന്പ​റും എ​ഴു​തി​യ ഒ​രു പ്ല​ക്കാ​ർ​ഡും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ലു​ണ്ട്. സ്ഥി​രം ആ​വ​ശ്യ​ക്കാ​ർ ഈ ​സൈ​ക്കി​ളൂ​ണി​നു​ണ്ട്.

Related posts

Leave a Comment