ചലച്ചിത്രതാരം ഗോകുലൻഎം.എസ് വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വെച്ച് ലോക്ക് ഡൗൺ ചട്ടങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയിരുന്നത്. നിരവധി താരങ്ങൾ ഗോകുലന് ആശംസയുമായെത്തി. ലോക്ക്ഡൗണിന് ശേഷം മമ്മൂട്ടി വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് ഗോകുലൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗോകുലന്റെ വിവാഹ ക്ഷണക്കത്ത് പങ്ക് വച്ച് നടൻ ജോജു ആശംസകള്‍ അറിയിച്ചിരുന്നു. എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംകളും നേരുന്നുവെന്നാണ് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഗോകുലൻ എന്ന പേരിനേക്കാൾ ജിംബ്രൂട്ടൻ എന്ന പേരിലാണ് ഗോകുലൻ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പുണ്യാളൻ അഗര്‍ബത്തീസ് എന്ന സിനിമയിൽ ഗോകുലൻ അവതരിപ്പിച്ച അവതരിപ്പിച്ച ജിംബ്രൂട്ടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
നടൻ ജയസൂര്യയാണ് ജിംബ്രൂട്ടൻ എന്ന പേര് സമ്മാനിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ എന്ന സിനിമയിലൂടെയാണ് ഗോകുലന്റെ അരങ്ങേറ്റം.
1983, സപ്തമശ്രീ തസ്കര, യൂ ടൂ ബ്രൂട്ടസ്, പത്തേമാരി, അനുരാഗ കരിക്കിൻവെള്ളം, തോപ്പിൽ ജോപ്പൻ, കോലുമിഠായി, രാമന്റെ ഏദൻതോട്ടം, ഗോദ, പുണ്യാളൻ പ്രൈ.ലിമിറ്റഡ്, മോഹൻലാൽ, ഇബിലിസ്, ചാലക്കുടിക്കാരൻ ചങ്ങാതി, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പൂഴിക്കടകൻ, കമല എന്നിവയാണ് ഗോകുലന് അഭിനയിച്ച സിനിമകള്‍.