അമ്പലപ്പുഴ: വീട്ടമ്മയെ ഫോണിൽ നിരന്തരം ശല്യപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി. തോട്ടപ്പള്ളി ബ്രാഞ്ച് സെക്രട്ടറിക്കെതിരേയാണ് വീട്ടമ്മ പരാതി നൽകിയത്.
ഭർതൃബന്ധം വേർപ്പെടുത്തിയ വീട്ടമ്മയോട് അയൽവാസിയായ ഇദ്ദേഹം ഫോണിൽ ശല്യപ്പെടുത്തിയത്രേ. ശല്യം സഹിക്കവയ്യാതെയാണ് വീട്ടമ്മ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്.