ആടുജീവിതം എന്ന ചിത്രത്തിനായി വേഷപ്പകർച്ച വരുത്തിയ പൃഥ്വിരാജിന്റെ ചിത്രമല്ലേ ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും സത്യത്തിൽ ഇത് പൃഥ്വിരാജ് അല്ല.
നടൻ ഗോവിന്ദ് പത്മസൂര്യയാണ് ഒറ്റനോട്ടത്തിൽ പൃഥ്വിയാണെന്ന് തോന്നിക്കുന്ന രൂപത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് മുടിയും താടിയും നീട്ടിവളർത്തി മീശ പിരിച്ച ലുക്കിലുള്ള ചിത്രം ഗോവിന്ദ് പത്മസൂര്യ പോസ്റ്റ് ചെയ്തത്.
65 ദിവസത്തെ ലോക്ക് ഡൗണിനുശേഷം എന്ന് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ടെലിവിഷൻ-ചലച്ചിത്ര താരമായ ഗോവിന്ദ് പത്മസൂര്യ 2008ൽ അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
രണ്ടു തമിഴ് ചിത്രങ്ങളുൾപ്പെടെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു.