കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതേ ത്തുടർന്ന് സാന്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമ-സീരിയൽ പ്രവർത്തകർക്ക് സഹായവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.
സിനിമ-സീരിയൽ കലാകാരന്മാരുടെ അസോസിയേഷന് 45 ലക്ഷം രൂപയാണ് അക്ഷയ് കുമാർ കൈമാറിയത്. 1,500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്.
ഷൂട്ടിംഗ് നിർത്തിവച്ച സാഹചര്യത്തിൽ സിനിമാ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന സാധാരണ തൊഴിലാളികൾ ആണ് കൂടുതൽ ദുരിതത്തിലായത്. നടന് അയൂബ് ഖാന് ഇവരുടെ ദുരവസ്ഥ ചലച്ചിത്ര മേഖലയിലെ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
വിവിരം അറിഞ്ഞപ്പോൾത്തന്നെ അക്ഷയ് സഹായം എത്തിക്കുകയായിരുന്നു. പതിനായിരത്തോളം അംഗങ്ങളുള്ള സംഘടനയ്ക്ക് ഇനിയും സഹായം ചെയ്യാൻ തയ്യാറാണെന്ന് അക്ഷയ് കുമാർ അറിയിക്കുകയും ചെയ്തു.