കൊച്ചി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 11.5 രൂപയുടെയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 109 രൂപയുടെയും വര്‍ധനവാണ് കൊച്ചിയില്‍ രേഖപ്പെടുത്തിയത്.
ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 597 രൂപയായി ഉയര്‍ന്നു. 1125.50 രൂപയായാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിച്ചത്.
കഴിഞ്ഞ മാസം 1016.50 രൂപയായിരുന്നു വില. ഗാര്‍ഹിക സിലിണ്ടറിന് കഴിഞ്ഞ മാസം കൊച്ചിയില്‍ 585.5 രൂപയായിരുന്നു വില. ഏപ്രിലിലെ വിലയായ 735 രൂപയില്‍നിന്നും കഴിഞ്ഞമാസം വില കുത്തനെ കുറഞ്ഞാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില 585.5 രൂപയിലെത്തിയിരുന്നത്.
വിലവര്‍ധനവ് കോവിഡ് 19 ലോക്ഡൗണിനെത്തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.