തിരുവനന്തപുരം: കോവിഡിനെ രാഷ്ട്രീയവത്കരിക്കാൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നുവെന്ന് കെ. മുരളീധരൻ എംപി. മുഖ്യമന്ത്രി രാഷ്ട്രീയ വിവേചനം നടത്തുന്നു. വാർത്താസമ്മേളനത്തിലെ വീന്പുപറച്ചിൽ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്നേ മതിയാകൂ. ശബരിമലയിൽ കൈപൊള്ളിയത് മുഖ്യമന്ത്രി മറക്കരുതെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.