കണ്ണൂർ: മകൾ ക്വാറന്റൈനിൽ ഇരിക്കുന്ന വീട്ടിൽ രോഗികളെ പരിശോധന നടത്തിയ ഡോക്ടർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. താണ മുഴത്തടം സ്വദേശിയായ ഡോക്ടർക്കെതിരേയാണ് ക്വാറന്റൈൻ നിയമം ലംഘിച്ചതിനെതിരേ കേസെടുത്തത്.
ഡോക്ടറുടെ മകൾ പുറത്തുനിന്ന് വന്ന് വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇതിനിടയിൽ വീട്ടിൽ തന്നെ രോഗികളെ ഡോക്ടർ പരിശോധിക്കുകയും ചെയ്തു. വീഡിയോ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.