പുതിയ രോഗികളില്ല, രോഗമുക്തർ മൂന്ന് പേർ; കോട്ടയത്ത് ഇനി ലഭിക്കാനുള്ളത് 626 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​നാഫ​ല​ങ്ങ​ൾ

കോ​ട്ട​യം: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളി​ല്ലാ​ത്ത​തി​ന്‍റെ​യും ഇ​ന്ന​ലെ മൂ​ന്നു പേ​ർ രോ​ഗ​മു​ക്ത​രാ​യ​തി​ന്‍റെ​യും ആ​ശ്വാ​സ​ത്തി​ലാ​ണ് കോ​ട്ട​യം ജി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ങ്ങാ​നം സ്വ​ദേ​ശി​നി (83), മീ​ന​ടം സ്വ​ദേ​ശി​നി (23), ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി (47) എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ട​ത്.

ഇ​ന്ന​ലെ ല​ഭി​ച്ച 90 സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 626 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ. സാം​പി​ൾ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഇ​ന്ന​ലെ 201 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ് പ​രി​ശോ​ധ​യ്ക്കാ​യി അ​യ​ച്ച​ത്.

ഇ​ന്ന​ലെ 876 പേ​രെ​യാ​ണ് ഹോം ​ക്വാ​റന്‍റയിനിൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. പു​തി​യതായി 385 പേ​ർ​ക്കു ഹോം ​ക്വ​ാറ​ന്‍റയിൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 334 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 45 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും ജി​ല്ല​യി​ൽ എ​ത്തി​യ​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ടു ബ​ന്ധം പു​ല​ർ​ത്തി​യ മൂ​ന്നു പേ​രെ​യും ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്റ്റു​ക​ളാ​യി മൂ​ന്നു പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ 5908 പേ​രാ​ണ് ഹോം ​ക്വാറന്‍റയിനിൽ ക​ഴി​യു​ന്ന​ത്.

ജി​ല്ല​യി​ൽ നി​ന്നു സാം​പി​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​രാ​യ​വ​രു​ടെ എ​ണ്ണം 4001 ആ​യി. ഹോം ​ക്വാ​റ​ന്‍റയിൻ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ൾ ഇ​ന്ന​ലെ 701 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ ആ​റു പേ​രെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലെ​ത്തി​യ​തോ​ടെ മീ​ന​ടം പ​ഞ്ചാ​യ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മേ രോ​ഗ​മു​ള്ളു. ഇ​ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാം.

വ​സ്ത്ര​ശാ​ല​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, മു​റു​ക്കാ​ൻ ക​ട​ക​ൾ എ​ന്നി​വ​യ്ക്കു നി​യ​ന്ത്ര​ണ​മു​ണ്ട്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ പ്ര​വേ​ശി​ക്ക​രു​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ അ​ക​ലം പാ​ലി​ച്ചു പു​റ​ത്തു​നി​ന്നു വാ​ങ്ങ​ണം. ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി എ​ന്നി​വ സ്റ്റാ​ൻ​ഡി​ൽ കി​ട​ന്ന് ഓ​ടാ​ൻ പാ​ടി​ല്ല, അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ ന​ട​ത്താം.

Related posts

Leave a Comment