കൊ​റോ​ണ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 80 വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രം


കൊ​ച്ചി: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കൊ​റോ​ണ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 80 വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രം.

ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച പ്ര​മേ​ഹ​വും ശ്വാ​സ​ത​ട​സ​വു​മാ​യി ക​ഴി​ഞ്ഞ 28ന് ​പു​ല​ര്‍​ച്ചെ മും​ബൈ​യി​ല്‍​നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് മൂ​ല​മു​ള്ള ന്യൂ​മോ​ണി​യ​യും അ​ണു​ബാ​ധ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വെ​ന്‍റി​ലേ​റ്റ​ര്‍ പി​ന്തു​ണ​യി​ല്‍ ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് ക്ര​മീ​ക​രി​ക്കാ​നു​ള്ള പ​രി​ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ര്‍​എം​ഒ ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment