പയ്യന്നൂര്‍: ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതോടെ പയ്യന്നൂര്‍ നഗരത്തില്‍ വാഹനങ്ങളുടെ കുത്തൊഴുക്ക്. ഇതോടെ ഇന്നലെ നിരവധി തവണയാണ് നഗരത്തിലെ പ്രധാന റോഡില്‍ ഗതാഗതക്കുരുക്കുണ്ടായത്.
സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് നിര്‍ത്തിവെച്ച അവസ്ഥയിലാണിപ്പോഴും. ഇതിനിടയിലാണ് ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ജനങ്ങള്‍ നഗരത്തിലേക്കൊഴുകുന്നത്. ഇന്നലെ പലവട്ടം നഗരത്തിലെ പ്രധാന റോഡില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
കാല്‍നടയാത്രക്കാര്‍ക്ക് റോഡ്മുറിച്ച് കടക്കാന്‍ നന്നായി വിഷമിക്കേണ്ട അവസ്ഥയുമുണ്ടായി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന നിര്‍ദ്ദേശം പലരും കാറ്റില്പറത്തിയതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ ഒഴുക്കുണ്ടായത്.