നെന്മാറ: മഴമേഘങ്ങളുടെ കനിവുംകാത്ത് പോത്തുണ്ടിഡാം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ജലനിരപ്പുയർന്നില്ല. ഇന്നലെ ജലനിരപ്പ് 8.5 അടിയാണ്. കൃഷി ആവശ്യത്തിനു ജലസേജനത്തിനു ശേഷം പത്തടിയോളം വെള്ളം ഡാമിൽ കുടിവെള്ളത്തിനു വേണ്ടി മാറ്റിവെയ്ക്കുകയായിരുന്നു.
കുടിവെള്ളത്തിനു വേണ്ടി നല്ലൊരളവു വെള്ളം ദിവസവും പന്പു ചെയ്തെതെടുക്കുന്നുണ്ട്. നെല്ലിയാന്പതി വനമേഖലയിൽ മഴ കിട്ടിയെങ്കിലും ഡാമിലെ വെള്ളം കുടുന്നതിന് കാരണമായില്ല. മലകളിൽ നിന്നുള്ള നീരൊഴുക്കു ശക്തിയാക്കാത്തതിനാലാണ് ജലനിരപ്പുയരാതിരുന്നത്.
കാലവർഷം നീണ്ടു പോകുന്നൊരവസ്ഥ തുടർന്നാൽ കൃഷി പണികൾക്ക് വെള്ളം തുറന്ന് വിടേണ്ടി വരും. കർഷക പ്രതിനിധികളും ജലവിതരണ വകുപ്പധികാരികളും ചേരുന്ന യോഗത്തിൽ കർഷകർക്ക് അനുയോജ്യമായ രീതിയിൽ ഘട്ടങ്ങളായി ജലവിതരണം നടത്തുന്നതിനു വേണ്ടുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കഴിഞ്ഞ സീസണിൽ കൃഷിറിക്കാർ വാലറ്റ പ്രദേശങ്ങളിൽ വെള്ളം ലഭിയ്ക്കുന്നില്ലെന്ന പരാതിയുമുണ്ടായി. മഴ ലഭിക്കാൻ വൈകിയതും ഒന്നാം വിള കൃഷി പണികൾ തുടങ്ങാൻ ഡാമിലെ വെള്ളം ആശ്രയിക്കേണ്ടി വരുന്നതുമാണ് ഒന്നാം വിള കാലതാമസം നേരിടുന്നതെന്ന് അയിലൂർ കരിങ്കുളം പാടശേഖരത്തില ജയരാജൻ എന്ന അന്പതേക്കർ കൃഷിയിറക്കുന്ന കർഷകർ പറഞ്ഞു.
കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിൽ പൂർണത്തോതിൽ വെള്ളം ലഭിയ്ക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.