കോവിഡ് രോഗി കറങ്ങി നടന്നെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രവാസി മലയാളിക്കെതിരേ കേസെടുത്ത് പോലീസ്


ഹ​രി​പ്പാ​ട്: കോ​വി​ഡുമായി ബ​ന്ധ​പ്പെട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പ്ര​വാ​സി മ​ല​യാ​ളി​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ബ​ഹ്റൈനി​ൽ ജോ​ലി​ചെ​യ്യു​ന്ന വീ​യ​പു​രം സ്വ​ദേ​ശി കോ​ശി തോ​മ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹ​രി​പ്പാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ ക​ട​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​നാ​യ ത​ക​ഴി സ്വ​ദേ​ശി ക​യ​റി​യെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​

പോലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തിയാണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തതെന്ന് ഹ​രി​പ്പാ​ട് സി​ഐ ഫ​യാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment