കൊച്ചി: വന്‍ സാമ്പത്തിക നഷ്ടം സഹിച്ച് മുന്നോട്ട് പോകുക സാധ്യമല്ലെന്ന് സ്വകാര്യ ബസുടമകള്‍. ഏകപക്ഷീയമായി ബസ് നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍വീസുകള്‍ അവസാനിപ്പിക്കേണ്ടിവരുമെന്നും ബസുടമകള്‍ വ്യക്തമാക്കി.
ഇന്നു കൊച്ചിയില്‍ ചേരുന്ന ബസുടമകളുടെ യോഗത്തില്‍ ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു. നിലവില്‍ ഉടമകള്‍ വന്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുകപോലും ലഭിക്കുന്നില്ല. സ്വകാര്യ ബസുകളില്‍ ഉള്‍പ്പെടെ യാത്രികര്‍ പരിമിതമാണെന്ന് സര്‍ക്കാരിന് അറിയാവുന്ന കാര്യമാണ്.
മിനിമം തുക ഉള്‍പ്പെടെ വര്‍ധിപ്പിച്ചശേഷം പൊടുന്നനെ പഴയപടിയാക്കിയത് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമാണ്. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഒരു യൂണിയന്റെ ഗൂഡനലോചനയും ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു.
ബസ് ഉടമകളുമായി ചര്‍ച്ചപോലും നടത്താതെയാണു ചാര്‍ജ് പിന്‍വലിച്ചത്. വന്‍ പ്രതീക്ഷയോടെ നിരത്തിലിറക്കിയ പല ബസുകളും ഇതിനോടകം സര്‍വീസ് അവസാനിപ്പിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഉടമകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത്തരത്തില്‍ മുന്നോട്ട് പോകുക സാധ്യമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി പാലാരിവട്ടത്താണു ബസ് ഉടമകളുടെ ഭാരവാഹികളുടെ യോഗം.