ക​ർ​ഷ​ക​ർ ചോ​ദി​ക്കു​ന്നു… കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ട് വേ​ദ​മോ​തി​യി​ട്ട് കാ​ര്യ​മു​ണ്ടോ…

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: പൈ​നാ​പ്പി​ളി​ന​ക​ത്ത് സ്ഫോ​ട​ക​വ​സ്തു വെ​ച്ചു ന​ൽ​കി​യ​ത് തി​ന്ന് കാ​ട്ടാ​ന ചെ​രി​ഞ്ഞ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ നാ​ടു​മു​ഴു​വ​ൻ പ്ര​തി​ഷേ​ധ​വും നൊ​ന്പ​ര​ങ്ങ​ളും ഉ​യ​രു​ന്പോ​ൾ, കാ​ടി​റ​ങ്ങി വ​രു​ന്ന മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നതു ത​ട​യാ​ൻ എ​ന്തു ചെ​യ്യു​മെ​ന്ന ചോ​ദ്യ​വു​മാ​യി ക​ർ​ഷ​ക​രും രം​ഗ​ത്ത്.

കാ​ടി​റ​ങ്ങി വ​രു​ന്ന ആ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും കൃ​ഷി ന​ശി​പ്പി​ക്കു​ന്പോ​ൾ അ​വ​യോ​ട് വേ​ദ​മോ​തി​യി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ചോ​ദ്യം. കാ​ടി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ർ​ഷ​ക​ർ ഈ ​പ്ര​ശ്നം നേ​രി​ടു​ന്നു​ണ്ടെ​ന്നും ഇ​ത് മ​ല​പ്പു​റ​ത്തേ​യോ മ​ണ്ണാ​ർ​ക്കാ​ട്ടേ​യോ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ടം മേ​ടി​ച്ചും ഉ​ള്ള​തെ​ല്ലാം പ​ണ​യം വെ​ച്ചും കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് കാ​ട്ടു​മൃ​ഗ​ങ്ങ​ൾവ​ന്ന് അതു മു​ച്ചൂ​ടും ന​ശി​പ്പി​ച്ചി​ട്ടു പോ​കു​ന്പോ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം തി​രി​യേ​ണ്ട സ്ഥി​തി​യാ​ണ് ക​ർ​ഷ​ക​ർ​ക്കെ​ന്ന് പ​ല​ത​വ​ണ കൃ​ഷി​നാ​ശം നേ​രി​ടേ​ണ്ടി വ​ന്ന ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി വ​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ട വ​നം​വ​കു​പ്പ് അ​ത് പ​ല​പ്പോ​ഴും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നും അ​താ​ണ് ഈ ​പ്ര​ശ്ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മി​ക്ക ക​ർ​ഷ​ക​രും ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ൾ മ​നു​ഷ്യ​രു​ടെ ജീ​വ​നും വ​ലി​യ ഭീ​ഷ​ണി​യാ​ണു​യ​ർ​ത്തു​ന്ന​തെ​ന്ന് ഇ​വ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

കാ​ടു​വി​ട്ട് ആ​ന​യും പു​ലി​യു​മെ​ല്ലാം ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് മി​ക്ക മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലും കാ​ടി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പ​തി​വാ​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് കാ​ടി​ന​ക​ത്ത് വെ​ള്ളം കു​റ​യു​ന്പോ​ൾ ഇ​വ കൂ​ടു​ത​ലാ​യി കാ​ടി​റ​ങ്ങും.

കാ​ട്ടു​പ​ന്നി​യ​ട​ക്ക​മു​ള്ള​വ​യു​ടെ ശ​ല്യം തീ​ർ​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു​ള്ളി​ൽ പ​ന്നി​പ്പ​ട​ക്കം പോ​ലു​ള്ള​വ വച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​ടാ​റു​ണ്ടെ​ന്നും വേ​റെ നി​വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​തെ​ന്നും ക​ർ​ഷ​ക​ർ സ​മ്മ​തി​ക്കു​ന്നു.

ആ​ന​യ്ക്ക് പൈ​നാ​പ്പി​ൾ ആ​രെ​ങ്കി​ലും കൊ​ടു​ത്ത​താ​ക​ണ​മെ​ന്നി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലി​ട്ട പൈ​നാ​പ്പി​ൾ യാ​ദൃ​ശ്ചി​ക​മാ​യി കി​ട്ടി​യ​പ്പോ​ൾ ആ​ന തി​ന്ന​താ​കാ​മെ​ന്നും ചി​ല ക​ർ​ഷ​ക​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി​ന​ശി​പ്പി​ക്കു​ന്പോ​ൾ അ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​നും മ​റ്റു​മാ​യി ദി​വ​സ​ങ്ങ​ളോ​ളം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും ക​ർ​ഷ​ക​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

പി​ടി​യാ​ന ദാ​രു​ണ​മാ​യി ചെ​രി​ഞ്ഞ​തി​ൽ ത​ങ്ങ​ൾ​ക്കും വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ക​ട​ത്തി​ൽ മു​ങ്ങി കൃ​ഷി​യി​റ​ക്കു​ന്ന ത​ങ്ങ​ളു​ടെ അ​വ​സ്ഥ കൂ​ടി എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ.

Related posts

Leave a Comment