കോഴിക്കോട്: ബെവ്കോ ആപ്പ് വഴി മദ്യവിതരണം ആരംഭിച്ചതോടെ നേട്ടം ബാറുകള്‍ക്ക്. പല ബാറുകളും ബിയര്മാത്രമേ സ്റ്റോക്ക് ഉള്ളൂ എന്നറിയിച്ച് കൂടിയ വിലയ്ക്ക് മദ്യം സ്ഥിരം കസ്റ്റേമഴ്സിന് നല്‍കുന്നതായാണ് ആക്ഷേപം.
200 രൂപ വരെ ഇങ്ങനെ കൂട്ടിവില്ക്കുന്നതായി ഇതിനകം ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സ്റ്റോക്കുള്ള ബിയര്മാത്രം വിറ്റഴിക്കുക എന്ന സമീപനമാണ് പല പ്രമുഖ ബാറുകളും പിന്തുടരുന്നത്. മദ്യം വാങ്ങാനെത്തുന്നവരോട് സ്റ്റോക്ക് ഇല്ലെന്ന് പറയുന്നവരും ഉണ്ട്.
ഒടുവില്‍ ബിയര്മാത്രം (അഞ്ചെണ്ണം) വാങ്ങിപോകുന്നവരും ഏറെ. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ഇതാണ് അവസ്ഥ. ആളുകള്‍ പ്രശ്നമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഗേറ്റിനുമുന്നില്‍ ബോര്‍ഡ് വച്ച് സെക്യൂരിറ്റികാരനെ മാത്രം മുന്നില്‍ നിര്‍ത്തുകയാണ്.
ബുക്ക് ചെയ്യുന്നവര്‍ക്കെല്ലാം സമീപ ബാറുകളിലേക്ക് ടോക്കണ്‍ നല്കുന്ന ആപ്പ് ഉപഭോക്താക്കള്‍ക്ക് പണി നല്‍കുന്നതിന് പുറമേയാണിത്.
അതേസമയം ബീവറേജുകളില്‍ യഥേഷ്ടം കുറഞ്ഞ വിലയ്ക്കുകള്പ്പെടെയുള്ള മദ്യം ലഭ്യമാകുന്നുണ്ട്.