മാഹി: എഴുപത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാഹിയിൽ മദ്യശാലകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ തുറക്കും. രാവിലെ 11ന് തുറന്ന് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.എന്നാൽ രാവിലെ മുതൽ തന്നെ മദ്യശാലകൾ തുറക്കുമെന്ന് കരുതി നിരവധി പേർ മദ്യത്തിനായി മാഹിയിൽ എത്തിയിരുന്നു.
ആളുകൾ തിങ്ങിക്കൂടുന്നത് കർശനമായി നിയന്ത്രിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മദ്യശാലകൾ പ്രവർത്തിക്കുക. ബാറുകൾ പ്രവർത്തിക്കുകയില്ല.
154 ജനപ്രിയ ബ്രാൻഡുകൾക്ക് കോവിഡ് സ്പെഷൽ എക്സൈസ് ഡ്യൂട്ടി ചുമത്തി മദ്യവില കേരളത്തിലെ വിലയുമായി ഏകീകരിച്ചിട്ടുണ്ട്.കേരളത്തിൽ വില്പനയില്ലാത്ത മദ്യത്തിന് 30 ശതമാനവും എക്സൈസ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്.
നേരത്തെ ഓൺലൈൻ വഴി മദ്യം വില്പന നടത്താമെന്ന് സർക്കാർ ആലോചിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. പുറത്ത് നിന്ന് വരുന്നവർക്കും മദ്യം ലഭിക്കും