കടുത്തുരുത്തി: ടി വി ഇല്ലാതെ പഠനം വഴിമുട്ടിയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികൾക്ക് ടിവി എത്തിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ. മൂവർക്കും ഇനി വീട്ടിലിരുന്നു പഠിക്കാം.
ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് സോഷ്യൽ മീഡിയയിൽ കണ്ട് കടുത്തുരുത്തി ഗവണ്‍മെൻറ് വിഎച്ച്എസ് സ്കൂൾ പ്രധാന അധ്യാപികയാണ് സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് വീട്ടിൽ ടിവി ഇല്ലെന്ന വിവരം ഡിവൈഎഫ്ഐ പ്രവർത്തകരെ അറിയിച്ചത്.
തുടർന്ന് കൊടികുത്തി യൂണിറ്റ് കമ്മിറ്റി ഇടപെട്ട് മൂന്ന് വിദ്യാർഥികൾക്കും വീട്ടിൽ ടിവി എത്തിച്ചു നൽകി. കെ.സി. ഷിബു, ഗോപു രാജൻ, ജിത്തു തങ്കച്ചൻ, ബേണി ഷാരോണ്‍, അഭിജിത്ത് സജി എന്നിവരാണ് വിദ്യാർഥികൾക്കു ടിവി എത്തിച്ചത്.