
മഞ്ജു വാരിയരുടെ ആദ്യ തമിഴ് ചിത്രമായിരുന്നു അസുരൻ. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരൻ ആയിരുന്നു. ചിത്രത്തിലെ പച്ചയമ്മാൾ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്.
മഞ്ജു വാര്യരുടെ പ്രകടനത്തിന് വൻ അഭിനന്ദനമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. നരപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയാമണി ആണ് നായികയായെത്തുന്നത്.
തമിഴിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് നരപ്പ ചിത്രീകരിക്കുന്നതെങ്കിലും അസുരനിൽ മഞ്ജു ചെയ്ത വേഷമാണ് തെലുങ്കിൽ പ്രിയാമണി അവതരിപ്പിക്കുന്നത്.
വെങ്കിടേഷ് ആണ് ചിത്രത്തിൽ നായകനാകുന്നത്. പ്രിയാമണിയുടെ 31-ാം ജന്മദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുന്ദരമ്മ എന്നാണ് തെലുങ്കിൽ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.