തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറ് കവിഞ്ഞ് കോവിഡ് രോഗികള്‍! സം​സ്ഥാ​ന​ത്ത് 108 പേ​ർ​ക്ക് കോ​വി​ഡ്; ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,000 ക​ട​ന്നു…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 108 പേ​ർ​ക്ക് കൂ​ടി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റ് ക​ട​ക്കു​ന്ന​ത്.

കൊ​ല്ല​ത്ത് 19 പേ​ര്‍​ക്കും തൃ​ശൂ​രി​ൽ16 പേ​ര്‍​ക്കും മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 12 പേ​ര്‍​ക്ക് വീ​ത​വും പാ​ല​ക്കാ​ട് 11 പേ​ര്‍​ക്കും കാ​സ​ര്‍​ഗോ​ട്ട്10 പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ൻ​പ​ത് പേ​ർ​ക്കും ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നാ​ല് പേ​ര്‍​ക്ക് വീ​ത​വും തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് വീ​ത​വും കോ​ട്ട​യ​ത്ത് ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രി​ൽ 64 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും (യു​എ​ഇ- 28, കു​വൈ​റ്റ്-14, താ​ജി​ക്കി​സ്ഥാ​ന്‍-13, സൗ​ദി അ​റേ​ബ്യ-4, നൈ​ജീ​രി​യ-3, ഒ​മാ​ന്‍-1, അ​യ​ര്‍​ല​ൻ​ഡ്-1) 34 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും (മ​ഹാ​രാ​ഷ്ട്ര-15, ഡ​ല്‍​ഹി-8, ത​മി​ഴ്‌​നാ​ട്-5, ഗു​ജ​റാ​ത്ത്-4, മ​ധ്യ​പ്ര​ദേ​ശ്-1, ആ​ന്ധ്രാ​പ്ര​ദേ​ശ് -1) എ​ത്തി​യ​വ​രാ​ണ്.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പ​ത്ത് പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പാ​ല​ക്കാ​ട്ട് ഏ​ഴ് പേ​ര്‍​ക്കും മ​ല​പ്പു​റ​ത്ത് ര​ണ്ട് പേ​ര്‍​ക്കും തൃ​ശൂ​രി​ൽ ഒ​രാ​ള്‍​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​മു​ണ്ടാ​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഹം​സ​കോ​യ (61) ഇ​ന്ന് രാ​വി​ലെ മ​രി​ച്ചി​രു​ന്നു.

രോ​ഗം സ്ഥി​രി​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 50 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. പാ​ല​ക്കാ​ട്ട് 30 പേ​രു​ടെ​യും കോ​ഴി​ക്കോ​ട്ട് ഏ​ഴ് പേ​രു​ടെ​യും എ​റ​ണാ​കു​ള​ത്ത് ആ​റ് പേ​രു​ടെ​യും ക​ണ്ണൂ​രി​ൽ അ​ഞ്ച് പേ​രു​ടെ​യും ഇ​ടു​ക്കി, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​ടെ​യും പ​രി​ശോ​ധ​ന ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,029 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 762 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,83,097 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ 1,81,482 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 1,615 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 284 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,903 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 81,517 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 77,517 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 20,769 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 19,597 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി. 5,510 റി​പ്പീ​റ്റ് സാ​മ്പി​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 1,07,796 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

Related posts

Leave a Comment