വയറു വേദന അതികഠിനമായതിനെത്തുടര്ന്നാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൂത്രാശയത്തില്‍ കണ്ടെത്തിയത് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍.
അസമിലാണ് സംഭവം ഉണ്ടായത്. ഹെഡ് ഫോണിന്റെ കേബിള്‍ വയറിനുള്ളില്‍ പോയെന്നും കഠിനമായ വയറു വേദനയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പാണ് 30കാരനായ യുവാവ് ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.
എക്സറേ പരിശോധനയില്‍ മൂത്രാശയത്തില്‍ ചാര്‍ജറിന്റെ കേബിള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ ചാര്‍ജര്‍ പുറത്തെടുത്തു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. യുവാവിന്റെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
യാദൃശ്ചികമായി ഹെഡ്ഫോണിന്റെ കേബിള്‍ ഉള്ളില്‍ പോയെന്നും അടിവയര്‍ വേദനിക്കുന്നുവെന്നും പറഞ്ഞാണ് യുവാവ് തന്നെ സമീപിച്ചതെന്നും എന്നാല്‍ പരിശോധനയില്‍ മൂത്രാശയത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ കോഡ് കണ്ടെത്തിയെന്നും ഡോക്ടര്‍ പറഞ്ഞു.
ഇയാളുടെ മാനസിക നിലയെപ്പറ്റിയും സംശയമുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. തന്റെ 25 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.