വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വർധനവിനും കുറവില്ല. 71,93,784 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരമാണിത്. 4,08,625 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 69,74,057 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 35,35,658 പേർ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-20,26,493, ബ്രസീൽ-7,10,887, റഷ്യ-4,76,658, സ്പെയിൻ- 288,797, ബ്രിട്ടൻ-2,87,399, ഇന്ത്യ-2,65,928, ഇറ്റലി-2,35,278, ജർമനി-1,86,205, പെറു-1,99,696, തുർക്കി-171,121
മേൽപറഞ്ഞ രാജ്യങ്ങളിൽ രോഗബാധയേത്തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,13,055 , ബ്രസീൽ-37,312, റഷ്യ-5,971, സ്പെയിൻ- 27,136, ബ്രിട്ടൻ-40,597, ഇന്ത്യ-7,473, ഇറ്റലി-33,964, ജർമനി-8,783, പെറു-5,571, തുർക്കി-4,711