വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വർധനവിനും കുറവില്ല.
71,99,554 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരമാണിത്. 4,08,625 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 69,74,057 പേർക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 35,35,658 പേർ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-20,26,493, ബ്രസീൽ-7,10,887, റഷ്യ-4,76,658, സ്പെയിൻ- 288,797, ബ്രിട്ടൻ-2,87,399, ഇന്ത്യ-2,65,928, ഇറ്റലി-2,35,278, ജർമനി-1,86,205, പെറു-1,99,696, തുർക്കി-171,121
മേൽപറഞ്ഞ രാജ്യങ്ങളിൽ രോഗബാധയേത്തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,13,055 , ബ്രസീൽ-37,312, റഷ്യ-5,971, സ്പെയിൻ- 27,136, ബ്രിട്ടൻ-40,597, ഇന്ത്യ-7,473, ഇറ്റലി-33,964, ജർമനി-8,783, പെറു-5,571, തുർക്കി-4,711
ഇന്ത്യയിൽ 2,66,598 രോഗികൾ
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,60,000 കടന്നു. 2,66,598 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9,987 പേര്‍ക്ക് രോഗം ബാധിക്കുകയും 266 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 7,766 ആയി ഉയര്‍ന്നു. 1,29,214 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിലെ സ്ഥിതി അതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ 109 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഇവിടെ മരണ സംഖ്യ 3,169 ആയി. 88,528 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിട്ടുള്ളത്.
തമിഴ്നാട്ടിലും ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ തിങ്കളാഴ്ച 17 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഇവിടെ മരണ സംഖ്യ 1,562 ആയി. 33,229 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 20,574 ആയി. ഇവിടെ തിങ്കളാഴ്ച മാത്രം 31 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 1,280 ആയി ഉയര്‍ന്നു.