റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

മു​ക്കം: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ക​യം മ​ര​ഞ്ചാ​ട്ടി റോ​ഡി​ലൂ​ടെ ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ ആ​ദ്യ​മൊ​ന്ന​മ്പ​ര​ന്നു. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വ​ലി​യ സ്പാ​ന​റു​ക​ളും മ​റ്റു​മാ​യി അ​ടു​ത്തേ​ക്ക് വ​ന്ന​തോ​ടെ അ​മ്പ​ര​പ്പ് ഭ​യ​മാ​യി മാ​റി…

പി​ന്നെ റോ​ഡി​ലെ കു​ണ്ടും കു​ഴി​യും താ​ണ്ടി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ളു​ടെ ന​ട്ടു​ക​ൾ മു​റു​ക്കാ​നും ,ഷോ​ക്ക് അ​ബ്സോ​ർ​ബ​ർ പ​രി​ശോ​ധി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രെ അ​ധി​കൃ​ത​രോ​ടു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​മാ​ണെ​ന്നു ബോ​ധ്യ​മാ​യ​ത്.

ഇ​തി​നു പു​റ​മെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചും , മാ​തൃ​കാ​പ​ര​മാ​യ വേ​റി​ട്ട സ​മ​ര​മു​റ​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ടു നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ട് ത​ന്നെ.

അ​ത്ര​യ്ക്ക് ദു​സ്സ​ഹ​മാ​ണ് ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് ക​ട​മ്പ​നാ​ട്ട് രാ​വി​ലെ ആ​റ് മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് മ​ണി വ​രെ മൗ​ന​വ്ര​ത​വും അ​നു​ഷ്ഠി​ച്ചിരു​ന്നു.

മ​ഴ പെ​യ്ത​തോ​ടെ റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ് രൂ​പ​പ്പെ​ട്ട​ത്. റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡ് ന​വീ​ക​ര​ണം ടെ​ൻ​ഡ​ർ ചെ​യ്ത​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ല.

സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ക​ട​മ്പ​നാ​ട്ട്, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, ഡോ. ​മി​ന്‍റു മ​ച്ചു​കു​ഴി​യി​ൽ, അ​ഖി​ൽ ടോം, ​വി​പി​ൻ തോ​മ​സ്, റെ​ജി വ​ട​ക്കേ​ത​ട​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ ക​ട​മ്പ​നാ​ട്ട്, ഡെ​ന്നീ​സ് ജോ​സ്, ഡോ​മി​ച്ച​ൻ പാ​ലം​കു​ന്നേ​ൽ, ജോ​സി​ൽ മ​റ്റം, ബി​ജു മ​റ്റം, തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Related posts

Leave a Comment