ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ട്ടി​മ​റി നീക്കം തടയാൻ യു​ഡി​എ​ഫിൽ അതീവ ജാഗ്രത

സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ക്കാ​തി​രി​ക്കാ​ൻ യു​ഡി​എ​ഫ് നീ​ക്കം സ​ജീ​വ​മാ​യി. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കു​ന്നു​ണ്ട്. 12 ന് ​ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്.​പി.​കെ. രാ​ഗേ​ഷ് ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ള്ളോ​റ രാ​ജ​ൻ മ​ത്സ​രി​ക്കും.

ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഗേ​ഷ് വി​ജ​യി​ച്ചാ​ൽ മേ​യ​ർ സ്ഥാ​നം സു​മാ ബാ​ല​കൃ​ഷ്ണ​ൻ രാ​ജി​വ​ച്ച് ലീ​ഗി​ന് ന​ല്കും. ശേ​ഷി​ക്കു​ന്ന മൂ​ന്നു മാ​സ​ത്തേ​ക്ക് സി.​സീ​ന​ത്തി​നെ​യാ​ണ് ലീ​ഗ് മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ആ​ലോ​ചി​ക്കു​ന്ന​ത്.

ലീ​ഗ് വി​മ​ത​നെ ഒ​പ്പം നി​ർ​ത്തി​യാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്ത് നി​ന്ന് പി.​കെ. രാ​ഗേ​ഷി​നെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​ത്.​ലീ​ഗ് വി​മ​ത​ൻ തി​രി​കെ യു​ഡി​എ​ഫ് പാ​ള​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്,

Related posts

Leave a Comment