തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് വരൻ.
ബംഗളൂരു കേന്ദ്രമാക്കിയുള്ള എക്സലോജിക് സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് മുഹമ്മദ് റിയാസ്.
15ന് തിരുവനന്തപുരത്തു നടക്കുന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കൂ. ഇരുവരുടെയും പുനർവിവാഹമാണ്. രജിസ്ട്രേഷന് കഴിഞ്ഞു.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ റിയാസ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ ഭാരവാഹിയായിരുന്നു. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായി. 2017ൽ അഖിലേന്ത്യാ പ്രസിഡന്റായി. പോലീസ് ഓഫീസറായി വിരമിച്ച പി.എം. അബ്ദുൾഖാദറിന്റെ മകനാണ്.