ന്യൂഡല്‍ഹി: കോവിഡ്-19 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കലണ്ടറിനെ വീണ്ടും ബാധിച്ചു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഈ വര്‍ഷം നടക്കില്ലെന്ന് അറിയിച്ചു. ഈ വര്‍ഷം ഈ ടൂര്‍ണമെന്റുകള്‍ നടത്താനുള്ള സമയം ഇല്ലാത്തതിനാലാണ് റദ്ദാക്കിയത്.
മാര്‍ച്ച് 19 മുതല്‍ 22 വരെയായിരുന്നു സ്വിസ് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ടൂര്‍ണമെന്റ് നീട്ടിവയ്ക്കുകയായിരുന്നു. അതുപോലെ, ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്.
ഇപ്പോള്‍ ഈ ടൂര്‍ണമെന്റുകള്‍ക്ക് യോജിച്ച സമയം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഉപേക്ഷിച്ചത്.