പത്തനംതിട്ട: കോവിഡ് പരിശോധനയില്‍ സംസ്ഥാനത്തു മുന്നില്‍ നില്ക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. ജില്ലയില്‍ ഇതേവരെ 10,036 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇന്നലെ 228 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു.
സാമ്പിളുകളില്‍ 112 എണ്ണം കോവിഡ് പോസിറ്റീവായും 9,194 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 506 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്ന് ഇന്നലെ 82 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു.
പരിശോധനയ്ക്കായുള്ള പ്രത്യേക വാഹനം ഇന്നു ജില്ലയില്‍ ലഭ്യമാകും. എന്‍.എം. രാജു ഫൗണ്ടേഷനാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. കോഴഞ്ചേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച ട്രൂനാറ്റിലും പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.