ആലപ്പുഴ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ചിത്രീകരണത്തിന് ഏർപ്പെടുത്തിയ നിരോധനത്തിനെതിരേ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ-എകെപിഎ രംഗത്ത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹങ്ങളുടെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ചിത്രീകരണം ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയവർക്ക് മാത്രമായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം ഫോട്ടോഗ്രാഫി മേഖലയിൽ തൊഴിലെടുക്കുന്നവരെ പട്ടിണിയിലാക്കുന്നതാണ്.
തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ 14 ജില്ലാ കളക്ടറേറ്റിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരങ്ങൾ സംഘടിപ്പിപ്പിച്ചു. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
എകെപിഎ ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.ഉദയൻ, സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് എന്നിവർ പ്രസംഗിച്ചു.സാന ുഭാസ്കർ, കെ.ജി. മുരളി, ഷാജി കണ്മണി എന്നിവർ പങ്കെടുത്തു.