വ​ന്ദേ ഭാ​ര​ത്; 157 യാ​ത്ര​ക്കാ​രു​മാ​യി കു​വൈ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ വി​മാ​നം ക​ണ്ണൂ​രി​ൽ പറന്നിറങ്ങി; വിവിധ സയമങ്ങളിലായി ഇന്ന് മൂന്ന് വിമാനങ്ങൾക്കൂടിയെത്തും

മ​ട്ട​ന്നൂ​ർ(കണ്ണൂർ): പ്ര​വാ​സി​ക​ളു​മാ​യി കു​വൈ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ വി​മാ​നം വീ​ണ്ടും ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. രാ​വി​ലെ 7.57 നാ​ണ് വി​ദേ​ശ വി​മാ​ന​മാ​യ ജ​സീ​റ എ​യ​ർ​വെ​യ്സ് ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി​യ​ത്. നാ​ല് പി​ഞ്ചു കു​ട്ടി​ക​ൾ അ​ട​ക്കം 157 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​ദേ​ശ വി​മാ​ന​മാ​ണ് പ്ര​വാ​സി​ക​ളു​മാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യി ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​ര​മാ​ണ് വി​ദേ​ശ വൈ​ഡ് ബോ​ഡി എ​യ​ര്‍​ക്രാ​ഫ്റ്റ് വി​മാ​നം ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ദേ​ശ വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ആ​ദ്യ വി​മാ​ന​ത്തി​ൽ 56 യാ​ത്ര​ക്കാ​രും ഇ​ന്ന​ലെ ആ​ദ്യ​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 777 വി​മാ​ന​ത്തി​ൽ ദ​മാ​മി​ൽ നി​ന്നു​ള്ള 332 പ്ര​വാ​സി​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 777 വി​മാ​നം ഇ​ന്നും ക​ണ്ണൂ​രി​ലെ​ത്തു​ന്നു​ണ്ട്. റി​യാ​ദി​ൽ നി​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ വൈ​ഡ് ബോ​ഡി വി​മാ​ന​മെ​ത്തു​ന്ന​ത്.

ഇ​തി​നു പു​റ​മെ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.45 ന് ​മ​സ്ക്ക​റ്റി​ൽ ഇ​ൻ​ഡി​ഗോ വി​മാ​ന​വും ഉ​ച്ച ക​ഴി​ഞ്ഞ് 3.35ന് ​മ​സ്ക്ക​റ്റി​ൽ നി​ന്ന് ഗോ ​എ​യ​ർ വി​മാ​ന​വും 3.40 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് ഗോ​എ​യ​ർ വി​മാ​ന​വും പ്ര​വാ​സി​ക​ളു​മാ​യി ക​ണ്ണൂ​രി​ലെ​ത്തും.

Related posts

Leave a Comment