സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി; ഒ​രേ ആ​വ​ശ്യ​വു​മാ​യി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വ​ന്ന​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ത​മി​ഴ്നാ​ട്ടി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഒ​ബി​സി ക്വാ​ട്ട ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും എ​ഐ​എ​ഡി​എം​കെ, ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം പാ​ർ​ട്ടി​ക​ളു​മാ​ണു ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഒ​ബി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സീ​റ്റു​ക​ൾ നീ​ക്കി​വ​യ്ക്കാ​തെ മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ന്ന​താ​യി ഹ​ർ​ജി​ക​ളി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

സം​വരണം മൗ​ലി​കാ​വ​കാ​ശ​മാ​യി ക​രു​താ​നാ​വി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ക്വാ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​രേ ആ​വ​ശ്യ​വു​മാ​യി വ​ന്ന​തി​ൽ കോ​ട​തി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ കോ​ട​തി, ഹ​ർ​ജി​ക്കാ​ർ​ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment