കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. തുടര്‍ച്ചയായ ഏഴാം ദിനമാണ് ഇന്ധനവില കൂടിയത്. പെട്രോളിന് 59 പൈസയുടെയും ഡീസലിന് 55 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.49 രൂപയായി.
ഡീസല്‍ വിലയാകട്ടെ 69.65 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.88 രൂപയായപ്പോള്‍ ഡീസല്‍ വില 70.96 രൂപയുമായി. ഇന്ധനവിലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴാണ് ഇതൊന്നും ഗൗനിക്കാതെ വീണ്ടും വില വര്‍ധിപ്പിക്കുന്നത്.
തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 62 പൈസയുടെയും ഡീസലിന് 59 പൈസയുടെയും വര്‍ധനവ് ഉണ്ടായി.
തുടര്‍ന്നുള്ള ദിവസങ്ങളിലും വില വര്‍ധിപ്പിച്ചതോടെ ഏഴു ദിവസത്തിനിടെ നാല് രൂപയ്ക്കടുത്താണ് ഇന്ധനവില വര്‍ധിച്ചത്. പെട്രോളിന് 3.92 രൂപയുടെയും ഡീസലിന് 3.80 രൂപയുടെയും വര്‍ധനവ് ഇതുവരെ രേഖപ്പെടുത്തി.