ഏഴ് മണിക്കൂർ നീണ്ട കോട്ടയംകാരുടെ ആശങ്കയകറ്റി ഫയർഫോഴ്സ്; ടാങ്കർലോറിയിലെ ചോർച്ചയിലൂടെ ഒഴുകിയ പ്രെട്രോൾ മറ്റൊരു ടാങ്കറിലേക്ക് മാറ്റി; ബൈക്ക് യാത്രക്കാരന്‍റെ സമയോജിതമായ ഇടപെടൽ തുണയായി

കോ​ട്ട​യം: ഫയർഫോഴ്സ് സംഘം പെ​ട്രോ​ൾ സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രു ടാ​ങ്ക​ർ ലോ​റി​യി​ലേ​ക്കു മാ​റ്റി​യ​തോ​ടെ ടാ​ങ്ക​ർ ലോ​റി​യി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെത്തുടർന്നുള്ള ആശങ്കകൾക്കു വിരാമമായി.ഏ​ഴു​മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11നു ​തു​ട​ങ്ങി​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​ത്.

ടാ​ങ്കറിന്‍റെ ചോ​ർ​ച്ച​യു​ണ്ടാ​യ അ​റ​യി​ൽ നി​ന്നു പെ​ട്രോ​ൾ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യ​തോ​ടെയാണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെയും നാ​ട്ടു​കാ​രു​ടെ​യും ആ​ശ​ങ്ക​യ​ക​ന്ന​ത്. കൊ​ച്ചി ഇ​രു​ന്പ​ന​ത്തു​നി​ന്നു പെ​ട്രോ​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ടാ​ങ്ക​റി​ൽ​നി​ന്നു പെ​ട്രോ​ൾ ചോ​രു​ന്ന​താ​യി ബൈ​ക്ക് യാ​ത്ര​ികന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഉ​ട​ൻ​ത​ന്നെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വി​വ​രം ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റെ അ​റി​യി​ച്ചു. ഡ്രൈ​വ​ർ സു​ര​ക്ഷി​ത​വും ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​വും ക​ണ്ടെ​ത്തി ടാ​ങ്ക​ർ ലോ​റി നാ​ഗ​ന്പ​ടം ശ്രീ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള മൈ​താ​ന​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ അ​ങ്ക​മാ​ലി സ്വ​ദേ​ശി എ​ൽ​ദോ​യും സ​ഹാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​ജി​ത്തും ചേ​ർ​ന്നു കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു.

മീ​ന​ച്ചി​ലാ​റി​നോ​ടു ചേ​ർ​ന്ന് സ്ഥ​ല​ത്താ​ണ് ലോ​റി പാ​ർ​ക്കു ചെ​യ്തി​രു​ന്ന​ത്. ടാ​ങ്ക​ർ ലോ​റി​യു​ടെ മൂ​ന്ന് അ​റ​ക​ളി​ലാ​യി 12,000 ലി​റ്റ​ർ പെ​ട്രോ​ളി​യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് അ​റ​ക​ളി​ൽ ഡീ​സ​ലും ഒ​രു അ​റ​യി​ൽ പെ​ട്രോ​ളു​മാ​യി​രു​ന്നു. ആ​ദ്യ​ത്തെ അ​റ​യി​ലാ​യി​രു​ന്നു പെ​ട്രോ​ൾ. അ​റ​യു​ടെ വാ​ൽ​വി​ൽ​നി​ന്നു​മാ​ണു പെ​ട്രോ​ൾ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ആ​ദ്യം ചെ​റി​യ തോ​തി​ലാ​യി​രു​ന്ന പെ​ട്രോ​ൾ ചോ​ർ​ച്ച അ​ട​യ്ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി എം​സീ​ൽ ഉ​പ​യോ​ഗി​ച്ചു ചോ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഇ​രു​ന്പ​ന​ത്തു​ള്ള ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും പെ​ട്രോ​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്കു മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

ഉ​ച്ച​യോ​ടെ ചി​ങ്ങ​വ​ന​ത്തു​നി​ന്നു ടാ​ങ്ക​ർ ലോ​റി​യും 3.30നു ​ഇ​രു​ന്പ​ന​ത്തു​നി​ന്നു ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ സാ​ധ​ന സാ​മ്ര​ഗി​ക​ളും എ​ത്തി​ച്ചു പെ​ട്രോ​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്കു മാ​റ്റി​യ​ത്. ര​ണ്ട​ര മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണു പെ​ട്രോ​ൾ പൂ​ർ​ണ​മാ​യും മ​റ്റൊ​രു ടാ​ങ്ക​ർ ലോ​റി​യി​ലേ​ക്കു മാ​റ്റി​യ​ത്.

ഏ​ഴു മ​ണി​ക്കൂ​റോ​ളം സ​മ​യ​മെടുത്ത് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ടാ​ങ്ക​ർ ലോ​റി​യി​ലേ​ക്കു വെ​ള്ള​വും ഫോം ​കോ​ന്പൗ​ണ്ടും (സോ​പ്പ് ക​ല​ർ​ന്ന വെ​ള്ളം) സ്പ്രേ ​ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നൂ​പ് പി. ​ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.

Related posts

Leave a Comment