പലതുള്ളിയായി കൂട്ടായ്മകൾ;സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​തിരുന്ന തങ്കുവിനു തലചായ്ക്കാനൊരു വീട്


കു​ന്നം​കു​ളം: സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ ത​ക​ർ​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ന്നം​കു​ളം അ​ടു​പ്പു​ട്ടി കാ​ക്ക​ശേ​രി ത​ങ്കു​വി​ന്‍റെ വീ​ടി​ന്‍റെ പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. വീ​ട് പൂ​ർ​ണ​മാ​യി പൊ​ളി​ച്ച് പു​തി​യ വീ​ട് നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കു​ന്നം​കു​ളം ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സി​ന് കീ​ഴി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യും, കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​റും, എ​ൻ​ജി​നീ​യ​ർ​സ് ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സി​ന്‍റെ ലെ​ൻ​സ്ഫെ​ഡും സം​യു​ക്ത​മാ​യാ​ണ് ഇ​വ​ർ​ക്കു വീ​ടൊ​രു​ക്കു​ന്ന​ത്.

ത​ക​ർ​ന്നു വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലു​ള്ള ഒ​രു കൂ​ര​യി​ലാ​ണ് 72 വ​യ​സു​ള്ള കാ​ക്ക​ശ്ശേ​രി ത​ങ്കു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഉ​റ​പ്പി​ല്ലാ​ത്ത ത​റ​യും ഒ​രു ഭാ​ഗം മാ​ത്രം ചു​മ​രും ഓ​ല​യും ടാ​ർ​പ്പാ​യും കൊ​ണ്ടു മൂ​ടി​യ മേ​ൽ​ക്കൂ​ര​യും

ഉ​ള്ള ഈ ​വീ​ടി​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ നേ​രി​ട്ട​റി​ഞ്ഞ കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കു​ന്നം​കു​ളം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രു​മാ​യി സം​സാ​രി​ച്ചാ​ണ് വീ​ട് പു​തു​ക്കി പ​ണി​ത് ന​ൽ​കു​ന്ന​ത്.

ര​ണ്ട് ദി​വ​സ​ത്തി​നി​കം സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വൈ​ശാ​ഖ്, ഫി​ലി​ക്സ്, ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ പ്ര​സി​ഡ​ന്‍റ്് ല​ബീ​ബ് ഹ​സ്‌​സ​ൻ, സെ​ക്ര​ട്ട​റി എം. ​ബി​ജു​ബാ​ൽ, ലെ​ൻ​സ്ഫെ​ഡ് ഏ​രി​യ പ്ര​സി​ഡ​ന്‍റ്് മ​ധു​സൂ​ദ​ന​ൻ, സെ​ക്ര​ട്ട​റി കി​ഷോ​ർ, സെ​ന്‍റ​ർ ക​മ്മി​റ്റി അം​ഗം സു​ഹാ​സ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബീ​ന ലി​ബി​നി എ​ന്നി​വ​ർ സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

Related posts

Leave a Comment