തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്; തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ


പെ​രു​മ്പ​ട​വ്: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ പെ​രു​മ്പ​ട​വ് പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

പെ​രു​മ്പ​ട​വി​ൽ നി​ന്ന് വെ​ള്ളോ​റ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​ൽ 7843 ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യും ചെ​യ്തു.‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ​യും പ​രി​ക്കു​ക​ളോ​ടെ ത​ളി​പ്പ​റ​മ്പ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പെ​രു​മ്പ​ട​വി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ശ​ല്യം ഏ​റെ നാ​ളു​ക​ളാ​യി വ​ള​രെ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ​ക​ൾ പ​ക​ൽ സ​മ​യ​ത്ത് പോ​ലും ടൗ​ണി​ൽ കൂ​ട്ടം​കൂ​ട്ട​മാ​യി ന​ട​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​വി​ഹാ​ര​ത്തി​ന് ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്.

തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment