തൃശൂർ: കോവിഡുകാലത്തു വ്യത്യസ്തരീതിയിൽ പുസ്തകരചന നടത്തി വൈദികൻ. മൊബൈൽ ഫോണിൽ വിരലുകൾ കൊണ്ട് എഴുതിയാണ് പുസ്തകരചന നടത്തിയതെന്നതാണ് സവിശേഷത.
ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജിന്റെ ഡയറക്ടറായ ഫാ. റോയ് ജോസഫ് വടക്കനാണ് മൊബൈലിൽ പുസ്തകമെഴുതിയത്.
ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ തയാറാക്കിക്കൊണ്ടിരിക്കുന്ന മൂന്നു പുസ്തകങ്ങളിൽ ഒന്നാമത്തെ പുസ്തകം വെളിച്ചം കണ്ടു. “മൗനത്തിന്റെ നാൾവഴികൾ’ എന്ന പുസ്തകം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി പ്രകാശനം ചെയ്തു.
ഫാ.ഫ്രാൻസീസ് കൂത്തൂർ പുസ്തക ആസ്വാദനം നടത്തി. തൃശൂർ അതിരൂപത മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. പ്രതീഷ് കല്ലറയ്ക്കൽ, ജ്യോതി എൻജിനിയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഫാ.സിജോ ചെറുവത്തൂർ, ജെയ്സണ്‍ ജോസഫ് പുതിയേടത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു.