അ​റ​ക്കാ​ൻ കൊ​ണ്ടു വ​ന്ന കാ​ള ക​യ​ർ പൊ​ട്ടി​ച്ചോ​ടി​; ജെ​ല്ലി​ക്കെ​ട്ട് സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കും വിധം പൂട്ടിട്ടു നാട്ടുകാർ

ക​ണ്ട​ശാം​ക​ട​വ്: ജെ​ല്ലി​ക്കെ​ട്ട് സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​യി​രു​ന്നു ക​ണ്ട​ശാം​ക​ട​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഇ​ന്ന​ലെ. അ​റ​ക്കാ​ൻ കൊ​ണ്ടു വ​ന്ന കാ​ള ക​യ​ർ പൊ​ട്ടി​ച്ചോ​ടി​യ​തു തീ​ര​ദേ​ശ​ത്തെ മൂ​ന്നു മ​ണി​ക്കൂ​റോ​ള​മാ​ണു മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്.

കാ​ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ ഒടുവിൽ കാളയെ പിടിച്ചു കെട്ടി. ബൈ​ക്ക് കു​ത്തി മ​റി​ച്ചി​ട്ടു കേ​ടു​വ​രു​ത്തി​യ കാ​ള പൈ​പ്പും ക​ന്പി​വേ​ലി​യും ചെ​ടി​ക​ളും വൃ​ക്ഷ​ത്തൈ​ക​ളും ന​ശി​പ്പി​ച്ചു.

ക​ണ്ട​ശാം​ക​ട​വി​ൽ നി​ന്നു ക​യ​ർ പൊ​ട്ടി​ച്ചോ​ടി​യ കാ​ള​യാ​ണു മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി ത​ളി​ക്കു​ളം ക​ലാ​ഞ്ഞി കോ​ള​നി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നാ​ശം വി​ത​ച്ച​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തോ​ടെ ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റം​ഗ എ​നി​മ​ൽ കെ​യ​ർ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യെ​ങ്കി​ലും കാ​ള ക​ന്പി​വേ​ലി​ക​ൾ ത​ക​ർ​ത്തും വൃ​ക്ഷ​ത്തൈ​ക​ൾ ന​ശി​പ്പി​ച്ചും പി​ടി ത​രാ​തെ ഓ​ടി.

പി​ന്നീ​ട് ക​ലാ​ഞ്ഞി പാ​ല​ത്തി​നു തെ​ക്കു​ഭാ​ഗ​ത്ത് എ​ത്തി​യ കാ​ള ക​ല്ലാ​റ്റ് സ​നീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് കു​ത്തി മ​റി​ച്ചി​ട്ടു ന​ശി​പ്പി​ച്ചു. വീ​ട്ടി​ലെ ടാ​പ്പും കേ​ടു വ​രു​ത്തി.

റോ​ഡി​ലൂ​ടെ​യും പ​റ​ന്പി​ലൂ​ടെ​യും ഓ​ടി​യ കാ​ള​യെ പി​ന്നീ​ട് ഉ​ച്ച​യ്ക്ക് 12-ഓ​ടെ അനിമൽ കെയർ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ വ​ടം എ​റി​ഞ്ഞു മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ പി​ടി​ച്ചു കെ​ട്ടു​ക​യാ​യി​രു​ന്നു.

കാ​ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പെ​ടാ​ട്ട് ശ്രീ​ജ​ൻ എ​ന്ന​യാ​ൾ​ക്കു പ​രി​ക്കേ​റ്റു. ര​മേ​ഷി​നും ശ്രീ​ജ​നും പു​റ​മെ സം​ഘ​ത്തി​ൽ ര​വീ​ന്ദ്ര​ൻ തൂ​മാ​ട്ട്, സി.​എ. ജോ​ഷി, സ​ത്യ​ൻ വാ​ക്കാ​ട്ട്, കെ.​സി. ഷൈ​ലേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി. സം​ഭ​വ​മ​റി​ഞ്ഞ് വാ​ടാ​ന​പ്പ​ള്ളി എ​സ്ഐ സാ​ദി​ഖ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment