“സു​ശാ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല’; പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക സ്ഥി​രീ​ക​ര​ണം തള്ളി ബന്ധുക്കൾ; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് അമ്മാവൻ


മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​നെ വ​സ​തി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ. സു​ശാ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സു​ശാ​ന്തി​ന്‍റെ അ​മ്മാ​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സു​ശാ​ന്തി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന് മും​ബൈ ജു​ഹു​വി​ൽ ന​ട​ക്കു​മെ​ന്നും കു​ടും​ബം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ലാ​ണ് ന​ട​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 34 വ​യ​സാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക സ്ഥി​രീ​ക​ര​ണം.

Related posts

Leave a Comment