തിരുവനന്തപുരം: ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ കാറും മിൽക്ക് ടാങ്കറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരം. കല്ലുവാതുക്കൽ സ്വദേശികളായ അസീം (32) മനീഷ്, പ്രിൻസ് എന്നിവരാണ് മരിച്ചത്.
രണ്ടു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിയ്ക്കൽ കോളേജിലും ഒരാളുടേത് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന ലോറിയും എതിർദിശയിൽ വന്ന കല്ലുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറുമാണ് ഇടിച്ചത്. കാറിൽ എട്ടു പേർ ഉണ്ടായിരുന്നു.
ഒരു വിവാഹ ചടങ്ങിനുശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് കാർ യാത്രികർ അപകടത്തിൽപ്പെട്ടത്. അപകട്തതിൽ കാർ പൂർണമായും തകർന്നു. ലോറിയിൽ ഇടിച്ച കാർ റോഡ് വശത്തെ മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞു.
ആറ്റിങ്ങൽ ഫയർ ഫോഴ്സും ഹൈ വേ പോലീസും ആറ്റിങ്ങൽ പോലീസും കല്ലമ്പലം പോലീസും സ്ഥലത്തെത്തി ഏറെ പാടുപെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്.
റോഡിലെ ഗട്ടർ കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ :
മഹേഷ് ,ആർ.എസ് നിവാസ് നടയ്ക്കൽ കല്ലുവാതുക്കൽ, സുഹിൻ, സുഹിൻ നിവാസ് കല്ലുവാതുക്കൽ, വിപിൻ, വിനീത്, അഖിൽ.