ത​ജി​ക്കി​സ്ഥാ​നി​ൽ നിന്നെത്തിയ വിദ്യാർഥികളെ കൊല്ലത്തെത്തിച്ച കണ്ണൂർ കെ​എസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോവിഡ്; 40 ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈ​നിൽ

ക​ണ്ണൂ​ര്‍: കെ​എസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ 40 ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​വാ​ൻ കെ​എ​സ്ആ​ർ‌​ടി​സി. വെ​ഹി​ക്കി​ൾ സൂ​പ്പ​ർ വൈ​സ​ർ​മാ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ന്ന​ത്.

ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റും മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​യു​മാ​യ 42കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 26 ന് ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ത​ജി​ക്കി​സ്ഥാ​നി​ൽ പ​ഠി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​ണ്.

ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച​വ​രെ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​സം​ഘ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഡ്രൈ​വ​റു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്.

തു​ട​ർ​ന്നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഡി​പ്പോ​യി​ലെ വി​ശ്ര​മ​മു​റി​യും ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട നാ​ല്പ​തോ​ളം ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​

Related posts

Leave a Comment