ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന മിൽമ ബൂത്തിനോട ു ചേർന്ന് അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആശുപത്രി അധികൃതർ.
കഴിഞ്ഞ ദിവസമാണ് മിൽമ ബൂത്ത് നടത്തുന്ന കുടുംബശ്രീക്കാരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ ഷെഡ് നിർമിച്ചത്. ഷെഡ് നിർമിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ സുരക്ഷ അധികൃതർ ചോദിച്ചപ്പോൾ ആശുപത്രി അധികൃതരുടെ വാക്കാൽ അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് നിർമാണം പൂർത്തീ കരിക്കുകയായിരുന്നു.
എന്നാൽ അനുമതിയില്ലാതെ നിർമിച്ച ഷെഡ് പൊളിച്ചു നീക്കാൻ അധികൃതർ രേഖാമൂലം കത്ത് നൽകി. ലോക് ഡൗണ്‍ സമയത്ത് ആശുപത്രി പരിസരത്തെ മുഴുവൻ ഹോട്ടലുകളും തട്ടുകടകളും അടച്ചിട്ടിരുന്നു.
ഈ സമയത്ത് പ്രവർത്തിച്ചിരുന്നത് മിൽമ ബൂത്ത് മാത്രമായിരുന്നതിനാൽ ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് ഇവിടെയായിരുന്നു. 24 മണിക്കൂറും വലിയ തിരക്കായിരുന്നു. ഇതിനാൽ ആരുടെയും അനുമതിയില്ലാതെ ഇവർ ഷെഡ് നിർമിക്കുകയായിരുന്നു.
കുടംബശ്രീ യൂണിറ്റാണ് ഇപ്പോൾ മിൽമ ബൂത്ത് നടത്തുന്നതെന്നും രണ്ടു മാസത്തിനുശേഷം കുടുംബശ്രീ മിഷനെ മിൽമ ബൂത്ത് നടത്താൻ ചുമതലപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.