ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന മുഖ്യമന്ത്രിമാ രുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരം ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്.
13 സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഇന്ന് സംസാരിക്കാൻ അനുമതിയുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവസരമുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം ആരംഭിക്കുന്നത്. നേരത്തെ പഞ്ചാബ്, ആസാം, മുഖ്യമന്ത്രിമാർക്ക് പിന്നാലെ മൂന്നാമതായാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാൻ അവസരം ലഭിച്ചത്.