സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്താ​ല്‍..! കൂ​ട​ത്താ​യി കേ​സി​ല്‍ സി​ബി​ഐ​യെ ഭ​യ​ന്ന് പോ​ലീ​സ്; മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്ക് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ദൂ​ത​നെ അ​യ​ച്ചു; പ്ര​ധാ​ന സാ​ക്ഷി​യു​ടെ ഫോ​ണ്‍​കോ​ള്‍ ചോ​ര്‍​ത്തു​ന്നു

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി​യ ബ​ന്ധു​ക്ക​ളെ തേ​ടി ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ ദൂ​ത​നെ​ത്തി.

കൂ​ട​ത്താ​യി കേ​സി​ല്‍ അ​ട്ടി​മ​റി ന​ട​ത്തി​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ദൂ​ത​ന്‍ വ​ഴി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന അ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം തു​ട​ര​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ഹൈ​ക്കോട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന വാ​ര്‍​ത്ത “രാ​ഷ്ട്ര ദീ​പി​ക’ ന​ല്‍​കി​യി​രു​ന്നു. ഈ ​വാ​ര്‍​ത്ത​യ​റി​ഞ്ഞാ​ണ് ഐ​പി​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ര​ഹ​സ്യ​മാ​യി ദൂ​ത​നെ ച​ര്‍​ച്ച​യ്ക്കാ​യി അ​യ​ച്ച​ത്.

അ​തേ​സ​മ​യം സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പ്ര​ധാ​ന സാ​ക്ഷി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ചോ​ര്‍​ത്തു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഐ​പി​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫോ​ണ്‍ കോ​ള്‍ ചോ​ര്‍​ത്തു​ന്ന​ത്.

സാ​ക്ഷി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​ര്‍ ആ​രെ​ല്ലാ​മാ​ണെ​ന്നും നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ​ത് ആ​രെ​ല്ലാ​മാ​ണെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി കൂ​ട​ത്താ​യി കേ​സ് അ​ന്വേ​ഷി​ച്ച ചി​ല​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സൂ​ച​ന.

സാ​ക്ഷി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്താ​ല്‍ സം​സ്ഥാ​ന പോ​ലീ​സി​ന് അ​ത് ക​ള​ങ്ക​മാ​യി മാ​റു​മെ​ന്ന ഭീ​തി​യെ തു​ട​ര്‍​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്.

കേ​സി​ല്‍ വ​ന്‍ അ​ട്ടി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. പ​ത്തോ​ളം പേ​രെ പ്ര​തിപ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യും പ്ര​തി​ക​ളാ​കേ​ണ്ട​വ​രെ സാ​ക്ഷി​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യും കൂ​ട​ത്താ​യി സീ​രി​യ​ലി​ന് ക​ള​മൊ​രു​ക്കി​യു​മാ​ണ് വ​ന്‍ അ​ട്ടി​മ​റി ന​ട​ത്തി​യ​ത്.

പൊ​ന്ന​ാമ​റ്റം ഷാ​ജു​വി​ന്‍റെ ആ​ദ്യ​ഭാ​ര്യ സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഷാ​ജു​വി​ന്‍റെ പി​താ​വ് സ​ക്ക​റി​യയേ​യും ഒ​ന്ന​ര വ​യ​സു​കാ​രി ആ​ല്‍​ഫൈ​നെ ജോ​ളി സ​യ​നൈ​ഡ് ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പൊ​ന്നാ​മ​റ്റം ഷാ​ജു​വി​നെ​യും ആ​ദ്യം പ്ര​തി​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യത് ഒ​ഴി​വാ​ക്കാ​ന്‍ കു​റ്റ​പ​ത്രം മാ​റ്റി​യെ​ഴു​തി​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​വും “രാ​ഷ്ട്ര ദീ​പി​ക’ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി​ക്കു തൊ​ട്ടു​മു​ന്‍​പാ​യി ആ​റു​പേ​ജ് മാ​റ്റി​യെ​ഴു​തി​യ​ത്. ഇ​തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള​ട​ക്കം രേ​ഖ​ക​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​രേ​ഖ​ക​ള്‍ സ​ഹി​തം കോ​ട​തി​യി​ല്‍ ബ​ന്ധു​ക്ക​ള്‍ എ​ത്തി​യാ​ല്‍ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ബാ​ധി​ക്കു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക​ള്‍​ക്ക് ദൂ​ത​നെ അ​യ​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ത​ല്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് വ​രെ കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് സാ​ക്ഷി​ക​ളി​ലെ പ്ര​മു​ഖ​ര്‍ തെ​ളി​വു​സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും പി​ന്നീ​ട് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല. ഇ​തെ​ല്ലാം വ​ന്‍ അ​ട്ട​മി​റി​യി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment