തൃശൂർ: കോവിഡ് രോഗ വ്യാപനത്തിൽ കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചിരുന്ന വടക്കേകാട്, അടാട്ട് പഞ്ചായത്തുകളിലും തൃക്കൂർ പഞ്ചായത്തിലെ ഏഴ് വാർഡുകളിലും ജില്ല കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചു.
നേരത്തെ പ്രഖ്യാപിച്ചിരുന്ന കോർപറേഷൻ പരിധിയിലെ ഡിവിഷനുകളും ചാവക്കാട് നഗരസഭയും അടക്കമുള്ളവ കണ്ടെയ്ൻമെന്റ് മേഖലകളായി തുടരും.
വടക്കേകാട്, അടാട്ട് പഞ്ചായത്തുകളെ പൂർണമായും തൃക്കൂർ പഞ്ചായത്തിലെ ഒന്ന്, നാല്, ആറ്, 11, 12, 13, 14 വാർഡുകളെയുമാണ് ഒഴിവാക്കിയത്. ബാക്കിയുള്ള വാർഡുകൾ കണ്ടെയൻമെന്റ് മേഖലകളായി തുടരും.
ഇരിങ്ങാലക്കുട നഗരസഭയിലെ ഒന്ന് മുതൽ 10 വരെയുള്ള വാർഡുകളും 32 മുതൽ 41 വരെയുള്ള വാർഡുകൾ, മണത്തല, ഗുരുവായൂർ വില്ലേജുകൾ ഉൾപ്പെടുന്ന ചാവക്കാട് നഗരസഭാ വാർഡുകൾ, കോർപറേഷനിലെ 24 മുതൽ 34 വരെയുള്ളവയും 41 ആം ഡിവിഷനും ഏങ്ങണ്ടിയൂർ, അവണൂർ, ചേർപ്പ്, വാടാനപ്പിള്ളി പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ തുടരും.